തിരുവനന്തപുരം: ശബരിമല ദർശനത്തിന് ഇനിയും യുവതികൾ എത്തിയാൽ ഓടേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍.ശബരിമലയിലേക്ക് ആചാരം ലംഘിക്കാന്‍ യുവതികള്‍ വരണമെന്ന് ആഗ്രഹിക്കുന്ന ഒരു സര്‍ക്കാരാണ് ഇപ്പോൾ ഭരണം നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ യുവതികൾ ശബരിമലയിൽ എത്തുന്നതിന് പിന്നിൽ ശക്തമായ സർക്കാർ ഇടപെടലുണ്ട്.
യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ സാഹചര്യമുണ്ടാക്കണമെങ്കില്‍ പിണറായിയുടെ പോലീസിന് ശബരിമല സന്നിധാനത്തും നടപ്പന്തലിലും ഭക്തര്‍ അവശേഷിക്കുന്നിടത്തോളം കാലം അവരെ വെടിവച്ച് ഇടേണ്ടിവരുമെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് യുവതികൾ ശബരിമല ദർശനം നടത്താൻ എത്തിയ സംഭവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരിന്നു ശോഭാ സുരേന്ദ്രന്‍.
Post Your Comments