കോഴിക്കോട്: മായം കലര്‍ന്ന ശര്‍ക്കരക്കെതിരെ വ്യാപാരികള്‍. സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഭക്ഷ്യസുരക്ഷാ വകുപ്പിനെ സമീപിച്ചിരിക്കുകയാണ് കോഴിക്കോട്ടെ വ്യാപാരികള്‍. ഇത്തരം ശര്‍ക്കര കയറ്റി അയക്കരുതെന്ന് തമിഴ്നാട്ടിലെ വില്‍പ്പനക്കാര്‍ക്ക് നിര്‍ദേശം നല്‍കി. തുണികള്‍ക്ക് നിറം നല്‍കുന്ന മാരക രാസവസ്തു റോഡമിന്‍ ബി ശര്‍ക്കരയില്‍ കലര്‍ത്തുന്നതിനെക്കുറിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു.
ഇതിനെ തുടര്‍ന്നാണ് കോഴിക്കോട്ടെ വ്യാപാരികള്‍ മായം കല്‍ത്തിയ ശര്‍ക്കരക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കാലങ്ങളോളം കേട്കൂടാതിരിക്കാനും നിറം നിലനിര്‍ത്താനുമായി ചേര്‍ക്കുന്ന റോഡമിന്‍ ബി അര്‍ബുദ രോഗം വരെ ഉണ്ടാക്കുന്നതാണ്. ഇത്തരം ശര്‍ക്കര യാതൊരു കാരണവശാലും സ്വീകരിക്കില്ലെന്ന് തമിഴ്നാട്ടിലെ പളനി, ഡിണ്ടിഗല്‍, നെയ്ക്കരപ്പട്ടി എന്നിവിടങ്ങളിലെ വില്‍പ്പനക്കാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് വ്യാപാരി സംഘടന.
Post Your Comments