ശബരിമലയില്‍ യുവതികള്‍ എത്തിയാല്‍ ഇനിയും ഓടേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്. ശബരിമലയിലേക്ക് നിരന്തരം ആചാരം ലംഘിക്കാന്‍ യുവതികള്‍ വരണമെന്ന് ആഗ്രഹിക്കുന്ന ഒരു സര്‍ക്കാരാണ് ഭരണകൂടത്തിന് നേതൃത്വം നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.
ഒരുപാട് സാധാരണക്കാര്‍ സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ക്ക് വിധേയമാകേണ്ടിവന്നു. കഷ്ട്പ്പാടുണ്ടാകുമെങ്കിലും ഞങ്ങള്‍ വിജയിച്ച് കൊണ്ടിരിക്കുകയാണെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. മരണം വരെ പ്രതിഷേധം തുടരാന്‍ തന്നെയാണ് തീരുമാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
https://youtu.be/IMO5VCF-UdU
Post Your Comments