തിരുവനന്തപുരം :മനിതി യുവതികള്‍ മല കയറാന്‍ വന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ഇ.പി ജയരാജന്റെയും പ്രസതാവനയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി പ്രശസ്ത മാധ്യമ പ്രവര്‍ത്തകയും ഇടതുപക്ഷ സഹയാത്രികയുമായ ഷാഹിന നഫീസ.
തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഷാഹിന മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം അഴിച്ച് വിട്ടത്. തിരുവനന്തപുരത്തും സന്നിധാനത്തും ഒക്കെയുള്ള മാധ്യമപ്രവര്‍ത്തകര്‍ ഈ മന്ത്രിമാരെ നേരില്‍ കാണുകയാണെങ്കില്‍ അണ്ണാക്കിലേക്ക് മൈക്ക് തള്ളിയിട്ട് കുറച്ച് ചോദ്യങ്ങള്‍ ചോദിക്കണമെന്ന് ഷാഹിന പറയുന്നു. ദര്‍ശനം നടത്താന്‍ സുരക്ഷ ആവശ്യപ്പെട്ട് മനിതി പ്രവര്‍ത്തകര്‍
നവംബറില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു മെയില്‍ അയച്ചിരുന്നു. ബന്ധപ്പെട്ട പോലീസ് അധികാരികള്‍ക്ക് അവരുടെ അഭ്യര്‍ത്ഥന കൈമാറിയിട്ടുണ്ടെന്ന് അറിയിച്ചു ഡിസംബര്‍ 12ന് മുഖ്യന്റെ ഓഫീസ് മറുപടിയും അയച്ചിരുന്നു. തുടര്‍ന്ന് പോലീസ് അവര്‍ക്ക് ചെന്നൈ മുതല്‍ സുരക്ഷ വാഗ്ദാനം ചെയ്തിരുന്നു. ഇതൊന്നും മഹാന്മാരായ ഈ രണ്ടു മന്ത്രിമാരും അറിഞ്ഞില്ലേയെന്നാണ് ഷാഹിനയുടെ ചോദ്യം. എന്തടിസ്ഥാനത്തിലാണ് ബി ജെ പി യുടെ സമരം പൊളിയുന്നു എന്ന് കണ്ടപ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് മനിതി ഇവിടെ വന്നത് എന്ന് പറയുന്നതെന്നും യുവതി ചോദിക്കുന്നു.
ഷാഹിന നഫീസയുടെ ഫെയ്‌സ്ബുക്ക് പേജിന്റെ പൂര്‍ണ്ണരൂപം
തിരുവനന്തപുരത്തും സന്നിധാനത്തും ഒക്കെയുള്ള മാധ്യമപ്രവര്‍ത്തകരോടാണ്. ഇ പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരെ അവിടെയെങ്ങാനും കണ്ടാല്‍ അണ്ണാക്കിലേക്ക് മൈക്ക് തള്ളിയിട്ട് (ചോദ്യം ചോദിക്കുന്നതിനെ വിശേഷിപ്പിക്കുന്ന നാടന്‍ പ്രയോഗമാണല്ലോ അത് )താഴെ പറയുന്ന കാര്യങ്ങള്‍ ചോദിക്കണം.
ബി ജെ പി യുടെ സമരം പൊളിയുന്നു എന്ന് കണ്ടപ്പോള്‍ ആരൊക്കെയോ ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് മനിതി ഇവിടെ വന്നത് എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്? തങ്ങള്‍ക്ക് ദര്‍ശനം നടത്താന്‍ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് അവര്‍ നവംബറില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു മെയില്‍ അയച്ചിരുന്നു. ബന്ധപ്പെട്ട പോലീസ് അധികാരികള്‍ക്ക് അവരുടെ അഭ്യര്‍ത്ഥന കൈമാറിയിട്ടുണ്ടെന്ന് അറിയിച്ചു ഡിസംബര്‍ 12ന് മുഖ്യന്റെ ഓഫീസ് മറുപടിയും അയച്ചിരുന്നു. തുടര്‍ന്ന് പോലീസ് അവര്‍ക്ക് ചെന്നൈ മുതല്‍ സുരക്ഷ വാഗ്ദാനം ചെയ്തിരുന്നു. ഇതൊന്നും മഹാന്മാരായ ഈ രണ്ടു മന്ത്രിമാരും അറിഞ്ഞില്ലേ? ചെന്നൈ മുതല്‍ അവര്‍ക്ക് സുരക്ഷ നല്‍കി കൂട്ടി കൊണ്ട് വന്ന പോലീസും ഈ ഗൂഢാലോചനയുടെ ഭാഗമാണോ? അവരുടെ കത്ത് പോലീസിനു കൈമാറി എന്നറിയിച്ചു അവരെ ഇങ്ങോട്ട് സ്വാഗതം ചെയ്ത മുഖ്യമന്ത്രിയുടെ ഓഫീസിന് ഈ ഗൂഢാലോചനയില്‍ പങ്കുണ്ടോ?
ജയരാജനും കടകംപള്ളിക്കുമെതിരെ ഗൂഢാലോചന നടത്തുന്ന മുഖ്യമന്ത്രി രാജി വെക്കണം, എന്തേ വേണ്ടേ?
https://www.facebook.com/shahinanafeesa/posts/10216163405575481
Post Your Comments