കോഴിക്കോട്: ശബരിമലയില്‍ ചിലര്‍ പെരുമാറുന്നത് താലിബാന് ഭീകരവാദികളെപ്പോലെയെന്ന് മന്ത്രി ഇ.പി.ജയരാജന്. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. ശബരിമലയിലെ സമാധാനം തകര്‍ക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ല. താലിബാന് ഭീകരവാദികളെപ്പോലെയാണ് ശബരിമലയില്‍ ചിലര്‍ പെരുമാറുന്നത്. ഇത് എങ്ങനെ നേരിടണമെന്ന് സര്‍ക്കാരിനറിയാം. ശബരിമലയില്‍ ശാന്തിയും സമാധാനവും ഉണ്ടാകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. സര്‍ക്കാരും ഹൈക്കോടതി നിരീക്ഷണസമിതിയും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും പോലീസിന്റെയും സര്‍ക്കാരിന്റെയും നടപടികള്‍ ശരിയായ ദിശയിലാണെന്നും ജയരാജന് പറഞ്ഞു.
Post Your Comments