
കോട്ടയം : ശബരിമലയില്‍നിന്നു തിരിച്ചിറങ്ങിയ യുവതികള്‍ക്കു നേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രതിഷേധവും ചീമുട്ടയേറും. വൈകിട്ടു നാലു മണിയോടെ ബിന്ദുവിനെയും കനകദുര്‍ഗയെയും മെഡിക്കല്‍ കോളജില്‍ എത്തിച്ചു. അത്യാഹിത വിഭാഗത്തിനു സമീപത്തു പ്രതിഷേധക്കാര്‍ ശരണം വിളിച്ചു. ഇതിനിടെയാണു ചീമുട്ടയേറ്. ആറു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
തിങ്കളാഴ്ച ശബരിമല കയറാനെത്തിയ യുവതികളെ തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗ, കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദു എന്നിവരാണ് ഇന്ന് മലകയറാന്‍ ശ്രമിച്ചത്. അപ്പാച്ചിമേടു മുതല്‍ ഇവര്‍ക്കെതിരെ ശക്തമായ പ്രതിഷേധം അലയടിച്ചിരുന്നു. എന്നിട്ടും പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചു നീക്കി യുവതികളെ പൊലീസ് മരക്കൂട്ടം വരെയെത്തിച്ചു. മരക്കൂട്ടത്ത് പ്രതിഷേധക്കാര്‍ തമ്പടിച്ചതോടെ കനകദുര്‍ഗയ്ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഇവരെ മലയിറക്കുകയുമായിരുന്നു.
പിന്നാലെ പരിശോധനയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതിനു പിന്നാലെയാണ് ആശുപത്രിയിലും പ്രതിഷേധമുണ്ടായത്.
Post Your Comments