KeralaLatest News

VIDEO: എന്താണ് മനിതി ? എങ്ങനെ വന്നു ?

മനിതി സംഘത്തിന്റെ നീക്കങ്ങള്‍ ആസൂത്രിതം.ശബരിമലയ്ക്ക് പുറപ്പെട്ട മനിതി സംഘത്തിന്റെ കേരളത്തിലെ നീക്കങ്ങള്‍ പലതും നടന്നത് പൊലീസ് പദ്ധതി പ്രകാരം. സംഘത്തിന് ശബരിമല പ്രവേശന അനുമതി നിഷേധിച്ചെന്ന ആരോപണം ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു നാടകീയമായ പൊലീസ് പദ്ധതി. സന്നിധാനത്തേക്ക് ഇവരെ എത്തിക്കരുതെന്ന നിര്‍ദേശവും സര്‍ക്കാര്‍ പൊലീസിന് നല്‍കിയിരുന്നു.

ശബരിമല പ്രവേശനം ആവശ്യപ്പെട്ട യുവതികള്‍ക്ക് വനിതാ മതിലിന് തൊട്ടുമുന്‍പ് അനുമതി നിഷേധിച്ചാല്‍ തിരിച്ചടിയാകുമെന്നായിരുന്നു സര്‍ക്കാര്‍ വിലയിരുത്തല്‍. അനുമതി നിഷേധിച്ചാല്‍ മനിതി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ആരോപണങ്ങളെ നേരിടാനും സര്‍ക്കാര്‍ ബുദ്ധിമുട്ടിലാകും. ഇത് മുന്നില്‍ കണ്ടായിരുന്നു സര്‍ക്കാര്‍ നീക്കങ്ങള്‍. മനിതി പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധം നേരിട്ട് ബോധ്യപ്പെടട്ടെ എന്നായിരുന്നു നിലപാട്.

https://youtu.be/G7Uv4s4MLns

shortlink

Related Articles

Post Your Comments

Related Articles


Back to top button