ചിലയാളുകള്‍ക്ക് അധികാരമെന്നത് ഓക്‌സിജന്‍ പോലെയാണെന്നും അതില്ലാതെ അവര്‍ക്ക് ജീവിക്കാനാകില്ലെന്നും പ്രധാനമന്ത്രി. രണ്ടോ അഞ്ചോ വര്‍ഷത്തേക്ക് അധികാരത്തില്‍ നിന്ന് മാറിനില്‍ക്കുമ്പോള്‍ ചിലര്‍ അസ്വസ്ഥരാകും.പുതിയ കാലത്തെ രാഷ്ട്രീയ പരിതസ്ഥിതിയാണത്. എന്നാല്‍ വാജ്‌പേയി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗവും ജനങ്ങളുടെ ക്ഷേമത്തിനായാണ് നീക്കി വെച്ചത്. അടല്‍ജിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ വലിയൊരു സമയവും പ്രതിപക്ഷത്തിരുന്നാണ് ചിലവഴിച്ചത്. എന്നാല്‍ അദ്ദേഹം തന്റെ പാര്‍ട്ടിയുടെ ആദര്‍ശത്തെ ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല. പകരം രാജ്യ താത്പര്യത്തിനാണ് മുന്‍ തൂക്കം കൊടുത്തതെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നു.
For some people, power is oxygen…they can’t live without it.
A long part of Atal Ji’s career was spent in the opposition benches but he spoke about national interest and never compromised on the ideology of the party: PM @narendramodi
— PMO India (@PMOIndia) December 24, 2018
Post Your Comments