കൊല്ലം : മികച്ച പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി ഫെയിം ഇന്ത്യ മാഗസിനും ഏഷ്യാ പോസ്റ്റും ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് എന്‍ കെ പ്രേമചന്ദ്രന്‍ അര്‍ഹനായി. സ്വന്തം മണ്ഡലത്തിലും പാര്‍ലമെന്റിലും മികച്ച പ്രകടനമാണ് എന്‍. കെ പ്രേമചന്ദ്രന്‍ കാഴ്ച്ച വെച്ചതെന്ന് പുരസ്‌കാര സമിതി വിലയിരുത്തി.
ബഹുജനസമ്മതി, ലോക്‌സഭയിലെ പങ്കാളിത്തം. സ്വാകാര്യ ബില്ലുകള്‍, പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സഹായം, പൊതുപ്രശ്‌നങ്ങളിലെ ഇടപെടല്‍, മണ്ഡലത്തിലെ വികസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ വശങ്ങളാണ് അവാര്‍ഡ് കമ്മിറ്റി പരിഗണിച്ചത്.
മണ്ഡലത്തില്‍ 41.65 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. 25.17 കോടിരൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ജില്ലാഭരണകൂടം അനുമതി നല്‍കിയത്. ഇതില്‍ 17.71 കോടി രൂപ വിവിധ പദ്ധതികള്‍ക്കായി ചിലവഴിച്ചിട്ടുണ്ട്.
Post Your Comments