Latest NewsIndia

ഇനി 100 രൂ​പ നാ​ണ​യവും

ന്യൂ​ഡ​ല്‍​ഹി: 100 രൂ​പ നാ​ണ​യം പ്ര​ധാ​ന​മ​ന്ത്രി പു​റ​ത്തി​റ​ക്കി. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി അ​ട​ല്‍ ബി​ഹാ​രി വാ​ജ്പേ​യി​യു​ടെ ചി​ത്ര​വും നാണയത്തിലുണ്ട്. വാ​ജ്പേ​യി​യു​ടെ ജ​ന്മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് പു​തി​യ നാ​ണ​യം കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ​ത്.നാ​ണ​യ​ത്തി​ന്‍റെ ഒ​രു വ​ശ​ത്തു വാ​ജ്പേ​യി​യു​ടെ ചി​ത്ര​വും, ചി​ത്ര​ത്തോ​ടൊ​പ്പം ദേ​വ​നാ​ഗ​രി ലി​പി​യി​ലും ഇം​ഗ്ലീ​ഷി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രും ഉ​ണ്ട്.

ചി​ത്ര​ത്തി​നു താ​ഴെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ​ന​ന, മ​ര​ണ വ​ര്‍​ഷ​ങ്ങ​ളാ​യ 1924, 2018 എ​ന്നി​വ​യും രേ​ഖ​പ്പെ​ടു​ത്തിയിട്ടുണ്ട്.  മ​റു​വ​ശ​ത്ത് അ​ശോ​ക​സ്തം​ഭ​ത്തി​ലെ സിം​ഹം, സിം​ഹ​ത്തോ​ടൊ​പ്പം ദേ​വ​നാ​ഗ​രി ലി​പി​യി​ല്‍ സ​ത്യ​മേ​വ ജ​യ​തേ, സിം​ഹ​ത്തി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്ത് ദേ​വ​നാ​ഗ​രി ലി​പി​യി​ല്‍ ഭാ​ര​ത് എ​ന്നും വ​ല​തു​ഭാ​ഗ​ത്ത് ഇം​ഗ്ലീ​ഷി​ല്‍ ഇ​ന്ത്യ എ​ന്നു​മു​ണ്ട്. 135 ഗ്രാ​മാ​ണ് നാ​ണ​യ​ത്തി​ന്‍റെ ഭാ​രം. 50 ശ​ത​മാ​നം വെ​ള്ളി, 40 ശ​ത​മാ​നം ചെ​ന്പ്, അ​ഞ്ച് ശ​ത​മാ​നം നി​ക്ക​ല്‍ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് നാ​ണ​യം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button