Latest NewsKerala

കെ.എസ്.എഫ്.ഇക്ക് കുടിശ്ശിക ഇനത്തില്‍ തിരികെ കിട്ടാന്‍ കോടികള്‍; കണക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിനുള്ള പണമിടപാട് സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസിന് കുടിശ്ശിക ഇനത്തില്‍ പിരിഞ്ഞ് കിട്ടാനുള്ളത് 5360 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ വായ്പ വിഭാഗത്തിലെ കുടിശ്ശിക അടക്കമാണ് കെ.എസ്.എഫ്.ഇക്ക് ഇത്രയും തുക പിരിഞ്ഞ് കിട്ടാനുള്ളത്. ഇതില്‍ വിളിക്കാത്ത ചിട്ടികളിലെ കുടിശ്ശിക ഇനത്തില്‍ മാത്രം ലഭിക്കാനുള്ളത് 2843 കോടി രൂപ. റവന്യൂ റിക്കവറി വിഭാഗത്തിലേക്ക് മാറ്റാത്ത ഫയലുകളിലെ ചിട്ടി കുടിശ്ശിക ഇനത്തില്‍ 919 കോടി രൂപയും ലഭിക്കാനുണ്ട്.

ബാങ്കുകളിലെ കിട്ടാക്കടം സംബന്ധിച്ച വാര്‍ത്തകള്‍ ചര്‍ച്ചയാകുന്ന സമയത്ത് തന്നെയാണ് കെ.എസ്.എഫ്.ഇയുടെ ബാധ്യതകള്‍ സംബന്ധിച്ച കണക്കുകളും പുറത്ത് വരുന്നത്. വായ്പ ഇനത്തില്‍ 694 കോടിക്ക് മുകളില്‍ കുടിശിക വരുത്തിയവരുടെ പേര് വിവരങ്ങള്‍ വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ടിരുന്നു എന്നാല്‍ വ്യക്തികളുടെ വിവരം കൈമാറാന്‍ കഴിയില്ലെന്ന് കെ.എസ്.എഫ്.ഇ മറുപടി നല്‍കി. കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടി വഴി ഇതുവരെ സ്വരൂപിച്ച തുകയെക്കാള്‍ ചിട്ടിയുടെ പരസ്യ ഇനത്തില്‍ ചെലവഴിച്ചതിന്റെ കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button