തിരുവനന്തപുരം: പ്രവാസി ചിട്ടികൾക്ക് ശേഷം ഹലാല്‍ ചിട്ടികളുമായി കെ.എസ്.എഫ്.ഇ രംഗത്ത്. ധനമന്ത്രി തോമസ് ഐസക് ആണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. നേരത്തെ തന്നെ ഹലാല്‍ ചിട്ടികള്‍ കേരളത്തില്‍ നടപ്പിലാക്കാവുന്ന കാര്യമാണെന്ന് യു.എ.ഇ സന്ദര്‍ശന വേളയിൽ തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു. കേരളത്തിന്റെ തനിമയുള്ള ചിട്ടിയില്‍ പലിശയില്ലെന്നും വേണമെങ്കില്‍ ‘കുറി’ ഒഴിവാക്കി സമ്പൂര്‍ണ ഹലാല്‍ ചിട്ടിയായും നടത്താമെന്നായിരുന്നു തോമസ് ഐസക്ക് വ്യക്തമാക്കിയത്. അതാണിപ്പോള്‍ നടപ്പിലാകുന്നത്.
Post Your Comments