രാജ്യത്തെ കർഷകർക്ക് ദീപാവലി സമ്മാനവുമായി കേന്ദ്രസർക്കാർ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 15-ാം ഗഡുവാണ് ഇത്തവണ വിതരണം ചെയ്യുന്നത്. ഈ മാസം അവസാനത്തോടെയാണ് 15-ാം ഗഡു കർഷകരുടെ അക്കൗണ്ടിലേക്ക് എത്തുക. 2000 രൂപയാണ് വിതരണം ചെയ്യുക. രാജ്യത്തെ എല്ലാം ഭൂവുടമ കർഷക കുടുംബങ്ങൾക്കും വരുമാന പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ പ്രധാനമന്ത്രി കിസാൻ സമ്മാന നിധി പദ്ധതിക്ക് രൂപം നൽകിയത്.
2019-ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ പദ്ധതി ആവിഷ്കരിച്ചത്. പ്രതിവർഷം 6000 രൂപയാണ് കർഷകരുടെ അക്കൗണ്ടിലേക്ക് എത്തുക. മൂന്ന് മാസം കൂടുമ്പോൾ 2000 രൂപ വീതം ഗഡുക്കളായി ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകും. അതേസമയം, കിസാൻ സമ്മാൻ നിധി യോജനയുടെ 15-ാം ഗഡു ലഭിക്കുന്നതിനായി കർഷകർ ഇ.കെ.വൈ.സി പൂർത്തിയാക്കണം. ഈ പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക എങ്ങനെ പരിശോധിക്കണമെന്ന് അറിയാം.
- https://pmkisan.gov.in/ എന്ന പിഎം-കിസാന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഹോംപേജിൽ ‘Farmer Corner’ എന്നത് തിരഞ്ഞെടുക്കുക.
- അതിനുശേഷം ‘ബെനിഫിഷ്യറി സ്റ്റാറ്റസ്’ ക്ലിക്ക് ചെയ്യുക
- ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് നിങ്ങൾക്ക് സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക് അല്ലെങ്കിൽ ഗ്രാമം തിരഞ്ഞെടുക്കാം.
- നിങ്ങളുടെ സ്റ്റാറ്റസ് അറിയാൻ ‘Get Report’ ക്ലിക്ക് ചെയ്യുക.
Post Your Comments