ന്യൂഡൽഹി: വൈക്കം സത്യാഗ്രഹവും ക്ഷേത്ര പ്രവേശന വിളംബരവും അടിസ്ഥാനമാക്കി റിപ്പബ്ലിക് ദിനത്തിൽ കേരളം അവതരിപ്പിക്കാനിരുന്ന ഫ്ലോട്ടിനെ കേന്ദ്ര പ്രതിരോധമന്ത്രാലയം ഒഴിവാക്കി. ആദ്യം പരിഗണിച്ച 19 സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും ഉൾപ്പെട്ടിരുന്നു. പിന്നീട് നാല് ഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ 14 സംസ്ഥാനങ്ങളാണ് യോഗ്യത നേടുക.
ഇങ്ങനെ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങൾ 26 ന് ഹാജരാകണമെന്ന് അറിയിച്ചിരുന്നു. എന്നാൽ കേരളത്തിന് ഇതുവരെ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് വിവരം. ഇതിനു മുൻപ് 2015 ലും 2016 ലും കേരളം തെരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. എന്നാൽ 2014 ൽ പുരവഞ്ചിയിലൂടെ സ്വർണ്ണമെഡലും 2017 ൽ അഞ്ചാം സ്ഥാനവും കേരളം നേടിയിരുന്നു. അവതരണാനുമതി നിഷേധിച്ചതിനു പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമെന്നാണ് സൂചന.
Post Your Comments