ന്യൂഡല്‍ഹി : ആഗോള ഓഹരി വിപണിയില്‍ നേട്ടത്തിന്റെ നെറുകയില്‍ ഇന്ത്യന്‍ ഓഹരി വിപണി. ആഗോള ഓഹരി വിപണിയില്‍ ഏഴാം സ്ഥാനത്തേക്ക് ഇന്ത്യ കുതിച്ചു. പ്രമുഖ യൂറോപ്യന്‍ രാജ്യമായ ജര്‍മ്മനിയേയടക്കം പിന്തള്ളിയാണ് ഇന്ത്യന്‍ ഓഹരി വിപണി ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.
2017 അവസാനം ഇന്ത്യന്‍ ഓഹരി വിപണിയുടെ റാങ്കിങ് ഒന്‍പതാം സ്ഥാനമായിരുന്നു. ഇന്ത്യയുടെ മാര്‍ക്കറ്റ് ക്യാപ്പ് നിലവില്‍ 2.1 ലക്ഷം കോടി ഡോളറാണ്. ആദ്യ പത്തിലുളള രാജ്യങ്ങളുടെ ഓഹരി വിപണികളില്‍ എല്ലാം വിപണി മൂല്യത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. യൂറോപ്പില്‍ നിന്ന് ഫ്രാന്‍സും ബ്രിട്ടനും മാത്രമാണ് ഇന്ത്യയ്ക്ക് മുകളില്‍ റാങ്കുളള രാജ്യങ്ങള്‍.
ഏഷ്യ പസഫിക് സൂചികയായ എംഎസ്സിഐയുടെ എമേര്‍ജിങ് മാര്‍ക്കറ്റ് ഇന്‍ഡക്‌സ് ഈ വര്‍ഷം 17 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍, ഇന്ത്യയുടെ എസ്! ആര്‍ഡ് പി ബിഎസ്ഇ സെന്‍സെക്‌സ് അഞ്ച് ശതമാനം ഉയരുകയാണ് ചെയ്തത്. എണ്ണ വില,അമേരിക്കന്‍-ചൈന വ്യാപാര യുദ്ധം തുടങ്ങി നിരവധി പ്രതിസന്ധികളാല്‍ ആഗോള സാമ്പത്തിക വിപണികള്‍ വന്‍ പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഇന്ത്യയുടെ ഈ മുന്നോട്ട്് പോക്ക്.
Post Your Comments