ഝജ്ജാര്‍: ശക്തമായ മൂടല്‍മഞ്ഞിനെ തുടർന്ന് സ്കൂള്‍ ബസ് ഉള്‍പ്പെടെ 50 വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ടു പേർ ദാരുണാന്ത്യം. ഡല്‍ഹിയേയും ഹരിയാനയേയും ബന്ധിപ്പിക്കുന്ന റോഹ് തക്-റെവാരി ഹൈവേയിൽ ഇന്ന് രാവിലെ ആയിരുന്നു അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പത്തോളം പേരുടെ നില ഗുരുതരമാണ്. അപകടശേഷം പാതയിൽ രണ്ട് കിലോമീറ്ററോളം ദൂരത്ത് ഗതാഗത കുരുക്ക് അനുഭവപെട്ടു.
ഹരിയാന മന്ത്രി ഓം പ്രകാശ് ധന്‍കര്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കുകയും മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. ഡല്‍ഹി, പഞ്ചാബ്, യുപി, രാജസ്ഥാന്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ പല ഭാഗങ്ങളിലും അഞ്ഞൂറ് മീറ്റര്‍ ദൂരത്തോളം ഴ്ച മങ്ങിയ രീതിയിലാണ് കനത്ത മഞ്ഞ് രൂപപ്പെടുന്നത്.
Post Your Comments