കുമളി : ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച 2തിരുവല്ല സ്വദേശികള്‍ കുമളിയില്‍ എക്‌സൈസിന്റെ പിടിയില്‍. തമിഴ്‌നാട്ടില്‍ നിന്ന് ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് പേരാണ് കുമളി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടിയിലായത്. തിരുവല്ല സ്വദേശികളായ സജു, അശ്വിന്‍ എന്നിവരാണ് പിടിയിലായവര്‍. ഇവരില്‍ നിന്ന് രണ്ടരക്കിലോ കഞ്ചാവ് കണ്ടെടുത്തു.
മുപ്പതിനായിരം രൂപയ്ക്കാണ് കമ്ബത്ത് നിന്ന് കഞ്ചാവ് വാങ്ങിയതെന്ന് പ്രതികള്‍ മൊഴി നല്‍കി.ക്രിസ്തുമസ്, പുതുവല്‍സരാഘോഷ വേളയില്‍ വില്പന ലക്ഷ്യമിട്ടാണ് ഇവര്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ക്രിസ്മസ് പുതുവല്‍സത്തെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments