കോഴിക്കോട്: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്നത് ഭീകരസംഘത്തിന്‍റെ പ്രവര്‍ത്തനങ്ങളെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ഈ പ്രശ്നത്തിനെതിരെ പോലീസ് ബുദ്ധിപരമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലും മറ്റും നടക്കുന്ന ഭികരപ്രവര്‍ത്തനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ശബരിമലയില്‍ ഇപ്പോള്‍ പ്രതിഷേധക്കാര്‍ ഇടപെടുന്നത്. ഇത് ഭീകരസംഘടനകളുടെ സ്വഭാവത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഭീകരപ്രവര്‍ത്തനത്തിനുള്ള സംഘം ശബരിമലയില്‍ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും മന്ത്രി പറഞ്ഞു.
അതേസമയം ശബരിമലയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ യുവതികളിൽ ഒരാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ പോലീസ് ഇവരെ തിരിച്ചിറക്കുകയാണ്. കനകദുര്‍ഗ്ഗ, അഡ്വ. ബിന്ദു എന്നീ യുവതികളാണ് ദർശനം നടത്താൻ എത്തിയത്. എന്നാൽ ഇരുവരും പോകാൻ തയ്യാറായിരുന്നില്ല. പോലീസ് തിരികെ കൊണ്ടുവരണമെന്നും യുവതികൾ പറഞ്ഞു.
Post Your Comments