KeralaLatest News

പ്രശ്നങ്ങൾക്കിടയിലും സന്നിധാനത്ത് ഭക്തജന തിരക്ക്

ശബരിമല: മനിതി സംഘം ശബരിമലയിൽ എത്തിയതിന്റെ പേരിൽ ഉണ്ടായ സംഘർഷത്തിനിടയിലും ശബരിമലയിൽ റെക്കോർഡ് ഭക്തജന തിരക്ക്. പമ്പയിലെ മെറ്റൽ ഡിക്ടറ്ററുകൾ വഴി ശബരിമലയിലേക്ക് കടന്നു പോയവരുടെ കണക്ക് ഈ മണ്ഡലകാലത്ത് ആദ്യമായി ഇന്നലെ പുറത്തുവിട്ടു. ഒരു ലക്ഷം ആളുകളാണ് ഇന്നലെ സന്നിധാനത്ത് എത്തിയത്.

ശനിയാഴ്ച രാത്രി 12 മുതൽ ഇന്നലെ രാത്രി 9 വരെ 1,13,818 പേരാണ് പമ്പ വഴി മല ചവിട്ടിയത്. യുവതികൾ എത്തിയതിനെ തുടർന്ന് പമ്പ ഏറെ സംഘർഷഭരിതമായിരുന്ന രാവിലെ 9 വരെ 42,778 പേരാണു മലചവിട്ടിയത്. മണ്ഡലകാലം സമാപിക്കും മുൻപുള്ള അവസാന ഞായറാഴ്ച ആയതിനാൽ തിരക്ക് വർധിക്കുകയായിരുന്നു.

21ന് 97,384 പേരും 22ന് 95,551 പേരും ദർശനത്തിനെത്തിയതായാണ് പമ്പയിലെ കണക്ക്.
എന്നാൽ 21ന് 1,12,260 പേർ ദർശനത്തിനെത്തിയെന്നാണ് ദേവസ്വം ബോർഡിന്റെ അവകാശവാദം. ഈ സീസണിൽ ഏറ്റവും കൂടുതൽ ഭക്തരെത്തിയതു കഴിഞ്ഞ മൂന്നു ദിവസങ്ങളിലായാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button