News

ഫ്ലൈഓവറിൽ നിന്ന് കറൻസി നോട്ടുകൾ ജനക്കൂട്ടത്തിനു നേർക്ക് വീശിയെറിഞ്ഞ് യുവാവ്: വൈറലായി വീഡിയോ

ബെംഗളൂരു: ഫ്ലൈഓവറിൽ നിന്ന് കറൻസി നോട്ടുകൾ താഴേക്കു വീശിയെറിഞ്ഞ് യുവാവ്. നഗരത്തിലെ തിരക്കേറിയ കെആർ മാർക്കറ്റിലെ ഫ്ലൈഓവറിനു താഴെയുള്ള ജനക്കൂട്ടത്തിനു നേർക്കാണ് യുവവാവ് നോട്ടുകൾ വലിച്ചെറിഞ്ഞത്. ഇതേത്തുടർന്ന് ഫ്ലൈഓവറിലും താഴെയും വലിയ ആൾക്കൂട്ടവും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

കോട്ടും പാന്റ്സും ധരിച്ച്, കയ്യിൽ ക്ലോക്കുമായി വന്ന ആളാണ് അന്തരീക്ഷത്തിലേക്ക് കറൻസി നോട്ടുകൾ വലിച്ചെറിഞ്ഞത്. ഇയാളുടെ സമീപം വാഹനം നിർത്തി ആളുകൾ പണം ചോദിക്കുന്നതും വിഡിയോയിൽ കാണാം 3000 രൂപ മൂലയമുള്ള 10 രൂപ നോട്ടുകളാണ് ഇയാൾ പറത്തിവിട്ടതെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇയാളെക്കുറിച്ചോ സംഭവത്തിന്റെ കാരണത്തെക്കുറിച്ചോ വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button