കോഴിക്കോട് : ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വീണ്ടും കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. ശബരിമലയില്‍ പൊലീസും സര്‍ക്കാരും ഒത്തു ചേര്‍ന്നു നടത്തുന്ന കപട നാടകമാണ് ഇപ്പോള്‍ അരങ്ങേറുന്നതെന്ന് മുല്ലപ്പള്ളി ആരോപിച്ചു.
ശബരിമല ദര്‍ശനത്തിനായി മനിതി സംഘം എത്തിയതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. കേരളത്തിലെയും തമിഴ്നാട്ടിലേയും സിപിഐഎം ഘടകങ്ങള്‍ പരസ്പരം ബന്ധപ്പെട്ടാണ് ഇന്നലെ യുവതികളെ എത്തിച്ചത്.കേരളം ഇപ്പോള്‍ നേരിടുന്ന മൂര്‍ത്തമായ പ്രശ്നം പ്രളയമാണെന്നും വിഷയത്തില്‍ പൊളിറ്റിക്കല്‍ അഫേയ്ഴ്സ് കമ്മിറ്റി കൂടണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
Post Your Comments