തിരുവന്തപുരം: മുഖ്യമന്ത്രിയെ കാണാന്‍ തിരുവന്തപുരത്തെത്തിയ മനിതി സംഘത്തിലെ മൂന്നു പേര്‍ക്ക് എതിരെ യുവമോര്‍ച്ചയുടെ പ്രതിഷേധം. ഇന്നലെ ശബരിമല ദര്‍ശനം നടത്താന്‍ കഴിയാതെ സംഘത്തിലെ മറ്റുള്ളവര്‍ സ്വദേശത്തേയ്ക്കു മടങ്ങിയപ്പോള്‍ ഇവര്‍ തലസ്ഥാനത്തേയ്ക്ക് തിരിക്കുകയായിരുന്നു. ഇന്നലെ രാത്രിയാണ് മൂവരും ഇവിടെ എത്തിയത്. മുഖ്യമന്ത്രിയെ കാണണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും സുരക്ഷാ പ്രശ്‌നം പറഞ്ഞ് അനുമതി നിഷേധിക്കുകയായിരുന്നു. അതേസമയം തിരിച്ചു പോകാന്‍ തിരുവന്തപുരം റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഇവര്‍ പോകാനിരുന്ന ട്രെയിന്‍ ബിജെപി തടയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വളരെ വൈകിയാണ് ട്രെയിന്‍ യാത്ര തിരിച്ചത്. യുവതികളെ ട്രെയിനില്‍ കയറ്റി ബോഗികള്‍ അടച്ചാണ് പോലീസ് ഇവരുടെ സുരക്ഷ ഉറപ്പു വരുത്തിയത്.
റെയില്‍വെ-സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരോട് ബിജെപി പ്രവര്‍ത്തകര്‍ തട്ടിക്കയറുകയും ട്രെയിനകത്തേക്ക് കയറാനുള്ള ശ്രമവും നടത്തി. ട്രെയിനിന് മുന്നിലേക്ക് ഇറങ്ങി പ്രതിഷേധിക്കാനും ശ്രമിച്ചു.
Post Your Comments