ന്യൂഡല്‍ഹി : പശ്ചിമ ബംഗാളില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടത്താനിരുന്ന രഥയാത്ര നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരായുളള ഹര്‍ജി ഉടനടി പരിഗണിക്കില്ലെന്ന് സുപ്രിംകോടതി. കൊല്‍ക്കത്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് രഥയാത്ര നടത്താനുള്ള അനുമതി നിഷേധിച്ചതോടെയാണ് ബിജെപി ബംഗാള്‍ ഘടകം സുപ്രീംകോടതിയെ സമീപിച്ചത്. ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെയുള്ള ബിജെപിയുടെ അപ്പീല്‍ അടിയന്തിരമായി കേള്‍ക്കില്ലെന്നാണ് സുപ്രീകോടതി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഹര്‍ജി പരിഗണിക്കുന്നത് സുപ്രിംകോടതി ജനുവരിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബംഗാളില്‍ മൂന്ന് രഥയാത്രകള്‍ നടത്തുന്നതിന് കൊല്‍ക്കത്ത ഹൈക്കോടതി സിംഗിള്‍ ബഞ്ച് നേരത്തെ ബിജെപിക്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതോടെയാണ് അനുമതി തേടി ബിജെപി സുപ്രീംകോടതിയെ സമീപിച്ചത്. ബംഗാളിലെ 42 ലോക്‌സഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന മൂന്ന് റാലിയാണ് ബിജെപി നടത്താനിരിക്കുന്നത്.
Post Your Comments