ദില്ലി : ആയോധ്യ കേസില്‍ സുപ്രീം കോടതിയില്‍ വാദം ജനുവരി നാലിന് . ചീഫ് ജ്സ്റ്റിസ് രഞജന്‍ ഗഗോയി, ജസ്റ്റിസ്. എസ് കെ കൗള്‍ ഉള്‍പ്പെട്ട ബെഞ്ചാണ് വാദം കേള്‍ക്കുക. അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ ഫയല്‍ ചെയ്ത 14 അപ്പീലുകള്‍ മുന്നംഗ ബെഞ്ച് പരിശോധിക്കും.
സമയബന്ധിതമായി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് വാദം കേള്‍ക്കുക. അയോധ്യയിലെ തര്‍ക്ക ഭൂമിയില്‍ നമസ്‌കാരം അനുവദിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ലക്‌നൗ ഹൈക്കോടതി തള്ളിയിരുന്നു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരം ഹര്‍ജികള്‍ നല്‍കുന്നതെന്ന് വിമര്‍ശിച്ച കോടതി ഹര്‍ജിക്കാര്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചിരുന്നു.
Post Your Comments