Latest NewsKerala

പിരിച്ചുവിട്ടവരില്‍ യോഗ്യതയുളളവര്‍ക്ക് നിയമനം നല്‍കുമെന്ന് എകെ ശശീന്ദ്രൻ

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍നിന്ന് പിരിച്ചുവിട്ടവരില്‍ യോഗ്യതയുളളവര്‍ക്ക് നിയമനം നല്‍കുമെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ഇതിനായി ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കെ എസ് ആര്‍ ടി സി എം ഡി എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കും. 27 ന് കമ്മിറ്റി ആദ്യ യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു. താല്‍ക്കാലിക ജീവനക്കാരുടെ വിദ്യാഭാസ രേഖകള്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറയുകയുണ്ടായി. പി എസ് സി വഴി അല്ലാതെയുള്ള നിയമനം ഭരണഘടനാവിരുദ്ധമാണെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇത് തങ്ങള്‍ക്കും ബാധകമാകുമോയെന്ന ആശങ്കയിലാണ് താത്കാലിക ഡ്രൈവര്‍മാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button