ഓസ്ട്രേലിയക്കെതിരെയുള്ള ബോക്സിങ് ഡേ ടെസ്റ്റില്‍ തനിക്കു സെഞ്ചുറി നേടാന്‍ കഴിയുമെന്ന് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ. മെല്‍ബണില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് അജിന്‍ക്യ രഹാനെ ഇക്കാര്യം വ്യക്തമാക്കിയത്. ബൗളര്‍മാരുടെ പ്രകടനത്തിനൊത്ത് ബാറ്റ്സ്മാന്മാര് മെച്ചപ്പെടണം. വിദേശ പിച്ചുകളില്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് എതിര്‍ടീമിലെ 20 വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിക്കുന്നുണ്ട്. ബാറ്റ്സ്മാന്മാര്ക്ക് അതുപോലൊരു പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചാല്‍ ഫലം നമുക്ക് അനുകൂലമായി വരുമെന്നും രഹാനെ കൂട്ടിച്ചേര്‍ത്തു.
Post Your Comments