ജക്കാര്‍ത്ത: അഗ്നിപര്‍വത സ്ഫോടനത്തെ തുടർന്ന് ഇന്തോനേഷ്യയില്‍ വീണ്ടും സുനാമി ഭീഷണി. അനക് ക്രാക്കത്തോവ അഗ്നിപര്‍വതത്തിലാണ് വീണ്ടും സ്ഫോടനമുണ്ടായത്. ജാവ, സുമാത്ര ദ്വീപുകളുടെ തീരങ്ങളിലടിച്ച സുനാമിത്തിരകളില്‍പ്പെട്ട് മരണമടഞ്ഞവരുടെ എണ്ണം 281 ആയി. പരിക്കേറ്റവരുടെ എണ്ണത്തിലും വര്‍ധനയുണ്ടെന്നാണ് വിവരം. 900ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഈ മാസം 25 വരെ ഇന്തോനേഷ്യയിൽ ജാഗ്രതാ മുന്നറിയിപ്പ് തുടരും
സർക്കാർ സംവിധാനങ്ങൾ മുന്നറിയിപ്പ് നൽകാത്തതാണ് നാശനഷ്ടങ്ങൾ ഇത്രയും കൂടാൻ കാരണം. ഭൂമികുലക്കം ഉൾപ്പെടെയുള്ള പ്രതിഭാസങ്ങൾ ഇല്ലാതിരുന്നതിനാൽ സുനാമിയെ കുറിച്ചുള്ള സൂചനകളൊന്നും കിട്ടിയില്ലെന്നാണ് സർക്കാർ ഏജൻസികളുടെ വിശദീകരണം.
Post Your Comments