Latest NewsKeralaIndia

യുവതികളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം

മുന്നോട്ട് പോയാല്‍ അപകടം ഉണ്ടാകുമന്ന പൊലീസിന്‍റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് തിരിച്ചിറങ്ങുന്നത്.

യുവതികളെ പോലീസ് തിരിച്ചിറക്കുന്നതിനിടെ ഒരാൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. പൊലീസിന് ബലം പ്രയോഗിച്ചാണ് ഇവരെ  ഇറക്കാൻ സാധിച്ചത്. കനക ദുർഗക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇവർ ബോധം കെട്ട് വീഴുകയായിരുന്നു. പ്രഥമ ശുശ്രൂഷക്കു ശേഷം ഫോറസ്റ്റിന്റെ വാഹനത്തിൽ പമ്പയിലേക്ക് കൊണ്ട് വരികയാണ്. അതെ സമയം ബിന്ദുവിനെ പോലീസ് നടത്തിയാണ് ഇറക്കുന്നത്. മുന്നോട്ട് പോയാല്‍ അപകടം ഉണ്ടാകുമന്ന പൊലീസിന്‍റെ മുന്നറിയിപ്പിനെത്തുടര്‍ന്നാണ് തിരിച്ചിറങ്ങുന്നത്.

അതെ സമയം പ്രതിഷേധിക്കുന്ന ഭക്തർ പിരിഞ്ഞു പോകാൻ കൂട്ടാക്കുന്നില്ല. നിരോധനാജ്ഞ നിലനില്‍ക്കുന്ന സ്ഥലമാണെന്നും പ്രതിഷേധക്കാരോട് പിരിഞ്ഞു പോകാനും പോലീസ് ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ചന്ദ്രാനന്തം റോഡില്‍ നിന്ന് മുന്നോട്ടേക്കുള്ള യാത്ര വിഷമം ചെന്നതാണ്. ചന്ദ്രാനന്തം റോഡ് വളരെ ഇടുങ്ങിയതും ഏറെ അപകടം നിറഞ്ഞതുമാണ്. ഒരു വശത്ത് കൊക്കയും മറുവശത്ത് കാടുമാണ്. റോഡിനിരുവശത്തും പ്രതിഷേധക്കാര്‍ ശക്തമായ രീതിയിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. പ്രതിഷേധക്കാര്‍ വനത്തിലെ മരങ്ങളിലും മറ്റും കയറി നിലയുറപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button