തിരുവനന്തപുരം: മനിതി സംഘത്തിന് പിന്നിൽ ആരെന്ന അന്വേഷണം വേണമെന്ന് ബിജെപി നേതാവ് വി വി രാജേഷ്. ബിജെപി യുടെയും, മറ്റ് ഹിന്ദു സംഘടനാ നേതാക്കളുടെയും സാന്നിധ്യമാണ് അവിടെ ഭക്തർ സംഘടിച്ച് പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം എന്നാണല്ലൊ സർക്കാർ പാടിക്കൊണ്ടിരുന്നത്, എന്നാൽ ഇന്ന് ഏത് നേതാവിന്റെ നേതൃത്വത്തിലാണ് അവിടെ പ്രശ്നങ്ങൾ ഉണ്ടായതെന്ന് രാജേഷ് ചോദിച്ചു. മഹാരാഷ്ട്ര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തീവ്രവാദ, മതപരിവർത്തന സംഘങ്ങളുമായി ‘മനിതി ‘ സംഘത്തിന് ബന്ധമുണ്ട് എന്ന തരത്തിൽ വാർത്തകൾ വന്നിട്ടും പോലീസ് മൗനം പാലിക്കുന്നത് മനസിലാകുന്നില്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു.
തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് രാജേഷിന്റെ അഭിപ്രായം. പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:
സ്വാമി ശരണം, ഇടക്കാലത്ത് കണ്ടതിൽ വച്ച് മനസ്സിന് ഏറ്റവും കുളിർമയേകിയ ഒരു ചിത്രമാണിത്, ആചാരലംഘനം നടത്തി അയ്യനെക്കാണും എന്ന് വാശി പിടിച്ച് വന്ന യുവതികൾ ഇരുമുടിയും ഉപേക്ഷിച്ച് ,ജീവനും കയ്യിലെടുത്ത് തമിഴ്നാട് രജിസ്ട്രേഷൻ ടെമ്പോ ട്രാവലിലേക്ക് ഓടുന്ന ദയനീയകാഴ്ച, ഒപ്പം നാണംകെട്ട് കേരളാപോലീസും. ബിജെപി യുടെയും, മറ്റ് ഹിന്ദു സംഘടനാ നേതാക്കളുടെയും സാന്നിധ്യമാണ് അവിടെ ഭക്തർ സംഘടിച്ച് പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണം എന്നാണല്ലൊ സർക്കാർ പാടിക്കൊണ്ടിരുന്നത് ? എന്നിട്ടിപ്പോൾ എന്തായി? ഇന്ന് ഒരു നേതാവും അവിടെ ഉണ്ടായിരുന്നില്ലല്ലൊ? IG ശ്രീജീത്തിന്റെ നേതൃത്വത്തിൽ രഹ്നഫാത്തിമ വന്ന ദിവസവും നേതാക്കളാരും ഉണ്ടായിരുന്നില്ല ,
എല്ലാത്തിന്റെയും നേതൃത്വം അയ്യപ്പൻമാർക്കാണ്, നിഷ്കളങ്കമായ ഭക്തിയും, ചൈതന്യവും കളിയാടുന്ന അയ്യപ്പന്റെ മണ്ണിൽ സർക്കാരിനും, പോലീസിനും പോലുമുള്ള അധികാരങ്ങൾ പരിമിതമാണ്, ഭക്തരെ സേവിക്കുവാനുള്ള അവസരം മാത്രമാണ് അവർക്കുള്ളത്.അതുകൊണ്ട് ഇനി ആരെയും എഴുന്നെള്ളിച്ച് കൊണ്ട് വരേണ്ട . ഒരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കുന്നു ,ലഭിക്കുന്ന വിവരമനുസരിച്ച് ‘മനിതി’ സംഘം വന്ന വാഹനത്തിന്റെ ഉടമ അബ്ദുൾ ജബ്ബാറിനെ ക്കുറിച്ച് അന്വേഷിക്കണം, മഹാരാഷ്ട്ര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തീവ്രവാദ, മതപരിവർത്തന സംഘങ്ങളുമായി ‘മനിതി ‘ സംഘത്തിന് ബന്ധമുണ്ട് എന്ന തരത്തിൽ വാർത്തകൾ വന്നിട്ടും പോലീസ് മൗനം പാലിക്കുന്നത് മനസിലാകുന്നില്ല.
Post Your Comments