വാഷിങ്ടന്‍: യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പദവി രാജി വച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്നാണ് രാജി. അതേസമയം സിറിയയില്‍ നിന്നു യുഎസ് സേനയെ പിന്‍വലിക്കാനുള്ള ട്രംപിന്റെ തീരുമാനമാണ് ഇതിനു കാരണമെന്നാണ് പ്രാഥമിക നിയമനം. കൂടാതെ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ് പിന്മാറ്റത്തിനും മാറ്റിസ് എതിരാണ്.
ട്രംപാണ് മാറ്റിസിന്റെ രാജി വിവരം പുറത്തു വിട്ടത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പിന്നീട് മാറ്റിസ് രാജിക്കത്ത് പരസ്യപ്പെടുത്തി. അതേസമയം ഫെബ്രുവരി വരെ മാറ്റിസിന്റെ സോവനം തുടരും. ട്രംപ് തന്നെയാണ് ട്വിറ്ററില്‍ രാജിക്കാര്യം അറിയിച്ചത്. മാറ്റിസ് പിന്നീട് രാജിക്കത്ത് പരസ്യപ്പെടുത്തി. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ് പിന്മാറ്റത്തിനും മാറ്റിസ് എതിരാണ്.
വ്യാഴാഴ്ച വൈറ്റ്ഹൗസില്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തിയ മാറ്റിസ് സിറിയയില്‍ നിന്ന് സേനയെ പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാന്‍ ട്രംപ് തയ്യാറായില്ല. തുടര്‍ന്നാണ് താന്‍ രാജിവയ്ക്കുന്നതായി മാറ്റിസ് ട്രംപിനെ അറിയിച്ചത്. താങ്കളുടെ ലോക വീക്ഷണവുമായി യോജിച്ചു പോകുന്ന ആളെ പകരം നിയമിക്കണമെന്നു രാജിക്കത്തില്‍ അദ്ദേഹം ട്രംപിനോട് ആവശ്യപ്പെട്ടു. ഇന്ത്യ – യുഎസ് പ്രതിരോധ സഹകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള വക്താവായിരുന്നു മാറ്റിസ്.
Post Your Comments