പമ്പ : ശബരിമല ദർശനത്തിനെത്തിയ മനിതി സംഘത്തിനെതിരെ പമ്പയിൽ പ്രതിഷേധം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു. പിരിഞ്ഞു പോകാൻ പല തവണ പോലീസ് ആവശ്യപ്പെട്ടുവെങ്കിലും പിന്മാറാൻ തയ്യാറാകാത്തതോടെയാണ് പോലീസ് അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
തമിഴ്നാട്ടില്‍ നിന്നും പുറപ്പെട്ട മനിതി കൂട്ടായ്മയിലെ ഒരു സംഘമാണ് പുലര്‍ച്ചെ പമ്പയിലെത്തിയത്. ശനിയാഴ്ച്ച രാത്രി പതിനൊന്ന് മണിയോടെ കേരളത്തില്‍ പ്രവേശിച്ച സംഘം എരുമേലിയില്‍ പ്രവേശിക്കാതെയാണ് പമ്പയിലെത്തിയത്. പതിനൊന്നംഗ സംഘമാണ് പമ്പയിലെത്തിയത്. ഇവരില്‍ ആറുപേര്‍ മാത്രമേ പതിനെട്ടാംപടി കയറുവെന്ന് മനിതി പ്രതിനിധി സെല്‍വി വ്യക്തമാക്കി. മറ്റുള്ളവര്‍ സഹായത്തിന് എത്തിയതാണെന്നും എല്ലാവരും വിശ്വാസികളാണെന്നും സെല്‍വി അറിയിച്ചു.
Post Your Comments