Latest NewsIndia

വിജയത്തിന്റെ മേന്മ സ്വന്തമാക്കാന്‍ മത്സരിക്കുമ്പോള്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും നേതൃത്വം തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി

മുംബൈ: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയത്തിനു പി്ന്നാലെ പരാമര്‍ശവുമായി ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്കരി. വിജയത്തിന്റെ മേന്മ സ്വന്തമാക്കാന്‍ മത്സരിക്കുമ്പോള്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനും നേതൃത്വം തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. പുണെ ജില്ലാ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക്സ് അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജയത്തിന് ഒരുപാട് അവകാശികളുണ്ടാകും. എന്നാല്‍ പരാജയം അനാഥനാണ്. വിജയം നേടുമ്പോള്‍ അതിന്റെ മേന്‍മ സ്വന്തമാക്കാന്‍ മത്സരമുണ്ടാകും. എന്നാല്‍ പരാജയപ്പെടുമ്പോള്‍ എല്ലാവരും പരസ്പരം വിരല്‍ ചൂണ്ടുംമെന്ന് ഗഡ്കരി പറഞ്ഞു.

രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പാര്‍ട്ടി തോറ്റതിനു പിന്നാലെയാണ് ഗഡ്കരിയുടെ ഈ പരാമര്‍ശം.  തോല്‍വിയുടെ ഉത്തരവാദിത്വം എറ്റെടുക്കാനുള്ള പ്രവണത നേതൃത്വം കാണിക്കണം. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നിടം വരെ, നേതൃത്വത്തിന് സംഘടനയോടുള്ള ആത്മാര്‍ഥത തെളിയിക്കപ്പെടുകയില്ലെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button