പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ തങ്ങൾ സ്വന്തം ഇഷ്ടത്തിനല്ല പോലീസ് നിര്‍ബന്ധിച്ചത് പ്രകാരമാണ് മടങ്ങിയതെന്ന് വ്യക്തമാക്കി മനിതി സംഘം. മനിതി നേതാവ് സെല്‍വിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം മനിതി കൂട്ടായ്മയിലെ 11 അംഗ സംഘം മടങ്ങിയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് പോലീസ് പറഞ്ഞു. വയോധികരും കുട്ടികളുമടക്കം ഒരുലക്ഷത്തോളം തീര്‍ഥാടകരാണ് ശബരിമലയില്‍ ഉള്ളത്. ഇവരുടെ സുരക്ഷ കൂടി പോലീസിന് കണക്കിലെടുക്കേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments