കോഴിക്കോട്: ശബരിമല യുവതി പ്രവേശനത്തിന്റെ പേരില്‍ നാട്ടില്‍ തൊട്ടുകൂടായ്മ തിരികെവന്നു എന്ന് റിട്ട. ജസ്റ്റിസ് കമാല്‍ പാഷ. ഒരു പ്രത്യേക പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനമില്ലെന്നത് തൊട്ടുകൂടായ്മയാണ്. ഭയപ്പെടുത്തുന്നതാണ് ഈ അവസ്ഥകള്‍ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൂടാതെ ആചാരങ്ങള്‍ മാറാനുള്ളതാണ് എന്നും ആചാരങ്ങള്‍ക്ക് ധാര്‍മികത വേണമെന്നും കമാല്‍ പാഷ പറഞ്ഞു. മാത്രമല്ല ലോകത്ത് ഏറ്റവും കൂടുതല്‍ രക്തം ചിന്തുന്നത് മതങ്ങളുടെ പേരിലാണ്. മതങ്ങളുടെ മൂല്യങ്ങള്‍ തിരിച്ചറിയാത്തതുകൊണ്ടാണ് ഇത്. എന്താണ് ഹിന്ദു എന്നറിയാത്തവരാണ് ഇന്ന് ഹിന്ദുത്വം കൊണ്ടുനടക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ്.ടി.എ വിദ്യാഭ്യാസ മഹോത്സവത്തിന്റെ ഭാഗമായി ‘ഭരണഘടനയും മൂല്യങ്ങളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments