Latest NewsKerala

വനിതാമതിൽ; പത്തനംതിട്ടയിൽ മികച്ച മുന്നൊരുക്കം നടന്നുവരുന്നതായി മന്ത്രി കെ. രാജു

പത്തനംതിട്ട: കേരളത്തിന്റെ സാമൂഹിക പരിഷ്‌കരണവും നവോഥാന മൂല്യങ്ങളും സ്ത്രീ പുരുഷ സമത്വവും സംരക്ഷിക്കുന്നതിന് ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയില്‍ മികച്ച മുന്നൊരുക്കം നടന്നുവരുന്നതായി വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. വനിതാ മതിലുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹുമായി ചര്‍ച്ച നടത്തി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയില്‍ പഞ്ചായത്ത്/ നഗരസഭാ തലത്തിലും വാര്‍ഡ് തലത്തിലും സംഘാടക സമിതികള്‍ രൂപീകരിച്ച് ഊര്‍ജിതമായ പ്രവര്‍ത്തനമാണ് നടന്നു വരുന്നത്. ഈ സംഘാടക സമിതികളുടെ നേതൃത്വത്തില്‍ ഓരോ പ്രദേശത്തു നിന്നും പരമാവധി വനിതകളെ വനിതാ മതിലില്‍ അണിനിരത്തും. ഇതുമായി ബന്ധപ്പെട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എല്‍ഡിഎഫിലെ ഘടകകക്ഷികളും നവോഥാന സംഘടനകളും ഇതിനോടു യോജിക്കുന്ന മറ്റ് എല്ലാവരും വനിതാ മതിലില്‍ പങ്കെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുകയാണ്.

പത്തനംതിട്ട ജില്ലയില്‍ നിന്നും 60,000 വനിതകള്‍ വനിതാ മതിലില്‍ അണിചേരും. ദേശീയ പാതയില്‍ ഓച്ചിറ മുതല്‍ ഹരിപ്പാട് വരെ വരുന്ന പ്രദേശത്തായിരിക്കും ജില്ലയില്‍ നിന്നുള്ള വനിതകള്‍ അണിനിരക്കുക. ഇതുമായി ബന്ധപ്പെട്ട് അണിനിരക്കേണ്ട സ്ഥലം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പിന്നീടു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി ഒന്നിന് നാലു മണിക്ക് അരൂര്‍-ഓച്ചിറ ദേശീയ പാതയില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവര്‍ വനിതാ മതിലില്‍ അണിനിരക്കും. 60,000 പേരെ ജില്ലയില്‍ നിന്നു വനിതാ മതിലില്‍ പങ്കെടുപ്പിക്കും. പഞ്ചായത്ത് / നഗരസഭ തലത്തിലും വാര്‍ഡ് തലത്തിലും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button