അഹമ്മദാബാദ്: ഗുജറാത്തിലെ ബിജെപിക്ക് നിര്‍ണായകമായ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ജസ്ദാന്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്തു വരുന്നത്. ജസ്ദാനിലെ എംഎല്‍എ ആയിരുന്ന കുന്‍വര്‍ജി ബാവാലിയ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വവും എംഎല്‍എ സ്ഥാനവും രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. അതേസമയം ബാവാലിയയ്ക്ക് വിജയ് രൂപാനി മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം ലഭിച്ചിരുന്നു.
അടുത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃയദഭൂമിയില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ജസ്ദാന്‍ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിര്‍ണായകമാവുന്നത്.
കോലി സമുദായത്തിന് സ്വാധീനമുള്ള ജസ്ദാന്‍ മണ്ഡലത്തില്‍ രാജ്കോട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അവസറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. അതേസമയം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ കുന്‍വാര്‍ജി ബവാലിയയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി.
Post Your Comments