ജക്കാര്‍ത്ത: ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 62 ആയി. തെക്കന്‍ സുമാത്ര, പടിഞ്ഞാറന്‍ ജാവ എന്നിവിടങ്ങളില്‍ നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നതായും നിരവധിപ്പേരെ കാണാതായതായും ദുരന്തനിവാരണ സേന അറിയിച്ചു.
ശനിയാഴ്ച രാത്രി 9.30 ഓടെയാണ് ഇന്തോനേഷ്യന്‍ തീരത്ത് സുനാമി ആഞ്ഞടിച്ചത്. ക്രാക്കത്തുവ് അഗ്നിപര്‍വത ദ്വീപിലുണ്ടായ പൊട്ടിത്തെറിയാണ് സുനാമിക്കു കാരണമായതെന്നാണ് വിലയിരുത്തല്‍. സുനാമിയില്‍ 584 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 65 അടിയോളം ഉയരത്തിലാണ് തിരയടിച്ചതെന്നാണ് വിവരം. ജാവയിലെ പാന്‍ഡെഗ്ലാംഗിലാണ് സുനാമി ഏറ്റവും കൂടുതല്‍ നാശം വിതച്ചത്.
Post Your Comments