മറ്റു കമ്പനികൾക്ക് പിന്നാലെ വാഹനങ്ങളുടെ വില കൂട്ടാനൊരുങ്ങി ഹ്യുണ്ടായി. 2019 ജനുവരി ഒന്നു മുതല്‍ വാഹന വിലയിൽ 30,000 രൂപ വരെ വർധന നടപ്പാക്കുമെന്നാണ് റിപ്പോർട്ട്. ഉൽപ്പാദന ചെലവ് ഉയർന്നതാണ് വില കൂട്ടാൻ കാരണമെന്നും ഇന്ത്യയിൽ വിൽക്കുന്ന എല്ലാ മോഡലുകൾക്കും ജനുവരി ഒന്നിനു വിലയേറുമെന്നും ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യഅറിയിച്ചു.
മാരുതി സുസുക്കി, ഫോര്‍ഡ്, ടാറ്റ, ടൊയോട്ട, ഇസൂസു, ബിഎംഡബ്ല്യു, ഫോക്‌സ്‌വാഗണ്‍, മഹീന്ദ്ര തുടങ്ങിയ പ്രമുഖ നിര്‍മ്മാതാക്കളെല്ലാം 2019 ജനുവരി ഒന്നു മുതല്‍ വാഹനവില കൂട്ടുമെന്നറിയിച്ചിട്ടുണ്ട്.
Post Your Comments