എണ്ണ വില വീണ്ടും ഇടിയുന്നു. അമേരിക്കയിലുണ്ടായ പ്രതിസന്ധിയും ചെറുകിട രാഷ്ട്രങ്ങള്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചതാണ് ആഗോള വിപണിയിലുണ്ടായ വിലയിടിവിന് കാരണം. ജനുവരി ഒന്നു മുതല്‍ എണ്ണയുല്‍പ്പാദനം വെട്ടിച്ചുരുക്കാന്‍ ഒപെക് രാഷ്ട്രങ്ങള്‍ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് ആഗോള വിപണിയില്‍ വിലയിടിവ് തുടരുന്നത്. ഇത് ഉല്‍പ്പാദക രാഷ്ട്രങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.
ഉല്‍പ്പാദന നിയന്ത്രണ തീരുമാനത്തില്‍ ഇറാഖ്, വിയന്ന പോലുള്ള ചില രാഷ്ട്രങ്ങള്‍ക്ക് ഇളവ് അനുവദിച്ചിരുന്നു. ഇതും വിലയിടിവിന് കാരണമായി. യൂറോപ്പ് ഉള്‍പ്പെടെ ആഗോള തലത്തിലുണ്ടായ സാമ്ബത്തിക പ്രശ്നങ്ങളും എണ്ണവിലയിലെ ചാഞ്ചാട്ടത്തിന് കാരണമാകുന്നുണ്ട്.
Post Your Comments