KeralaLatest News

ശബരിമല: ദര്‍ശനത്തിനെത്തുന്ന യുവതികളെ തടയാന്‍ പൂര്‍ണ പിന്തുണയെന്ന് ബിജെപി

കോട്ടയം: ശബരിമലയില്‍ ആചാരലംഘനമുണ്ടാകാന്‍ അനുവദിക്കില്ലെന്ന് ബിജെപി. ദര്‍ശനത്തിനായി ഇനി എത്തുന്ന മനിതി സംഘാംഗങ്ങളെ കോട്ടയം റെയില്‍വേ സ്റ്റേഷന്‍ മുതല്‍ തടയുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി പറഞ്ഞു.

ഇതിനായി ശബരിമല കര്‍മസമിതി അടക്കമുള്ള കൂട്ടായ്മകളും വിശ്വാസികള്‍ളും ചേര്‍ന്നാണ് യുവതികളെ തടയുക. കൂടാതെ ഇത്തരത്തില്‍ ആരെങ്കിലും പ്രതിഷേധപരിപാടികളുമായി എത്തിയാല്‍ ബിജെപി അതിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി പറഞ്ഞു.

അതേസമയം ശബരിമല ദര്‍ശനത്തിനായി മനിതി സംഘടനയുടെ നേതൃത്വത്തില്‍ എത്തിയ യുവതികളടക്കമുള്ള 11 അംഗ സംഘത്തെ പ്രതിഷേധക്കാര്‍ പമ്പയില്‍ തടഞ്ഞു. തിരികെ അയക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും ദര്‍ശനം നടത്താതെ പോകില്ലെന്നാണ് ഇവരുടെ നിലപാട്. കൂടാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മനിതി പ്രവര്‍ത്തകര്‍ ശബരിമലയിലേയ്ക്ക് യാത്ര തിരിച്ചതായാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button