ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ നിന്നുള്ള എന്‍ഡിഎയുടെ സീറ്റ് വിഭജനത്തില്‍ തീരുമാനമായി. 17 സീറ്റില്‍ ബിജെപിയും ജെഡിയുവും മത്സരിക്കും. അതേസമയം രാം വിലാസ് പാസ്വാന്റെ ലോകജനശക്തി പാര്‍ട്ടിക്ക് ആറ് സീറ്റ് നല്‍കും. കൂടാതെ ാസ്വാന് രാജ്യസഭാ സീറ്റും നല്‍കും. അമിത് ഷായും നിതീഷ് കുമാറും പാസ്വാനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനം.
എന്നാല്‍ ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ബംഗാളില്‍ ആരുമായും സഖ്യമുണ്ടാക്കേണ്ടെന്ന് സംസ്ഥാന ഘടകത്തിന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശം നല്കി. ഇടത്, തൃണമൂല്‍ സഖ്യത്തെ ചൊല്ലി ബംഗാള്‍ ഘടകത്തില്‍ കടുത്ത ഭിന്നതയുണ്ടായ സാഹചര്യത്തിലാണ് തീരുമാനം.
Post Your Comments