ന്യൂഡല്‍ഹി: ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള ചെലവ് ഏറ്റവും കൂടുതല്‍ വരുന്ന വിമാന യാത്രാകൂലി വരും വര്‍ഷങ്ങളില്‍ ഗണ്യമായി കുറയും. മതപരമായ തീര്‍ത്ഥാടക ആവശ്യങ്ങള്‍ക്കുള്ള ചാര്‍ട്ടേഡ് വിമാനങ്ങളിലെ യാത്രാനിരക്കിന്റെ ജി.എസ്.ടി അഞ്ച് ശതമാനമായി കുറച്ചതോടെയാണ് നിരക്ക് കുറയുക.
നിലവില്‍ വിമാനയാത്രാ നിരക്കില്‍ 18 ശതമാനം ജി.എസ്.ടി ഉണ്ടായിരുന്നു. ഇതാണിപ്പോള്‍ 5 ശതമാനമായി കുറച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് മതപരമായ തീര്‍ത്ഥ യാത്രക്കുള്ള വിമാനയാത്രാ നിരക്കിലെ ജി.എസ്.ടി കുറച്ചു കൊണ്ടുള്ള തീരുമാനമുണ്ടായത്. ജി.എസ്.ടി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയുന്നതോടെ തീര്‍ത്ഥാടകര്‍ ഇപ്പോള്‍ നല്കുന്ന ടിക്കറ്റ് നിരക്കില്‍ നിന്ന് ഗണ്യമായ കുറവ് ലഭിക്കും.
Post Your Comments