പമ്പ: ശബരിമല ദര്‍ശനത്തിനായി എരുമേലില്‍ എത്തിയ ദളിത് ആക്ടിവിസ്റ്റ് തിരികെ പോയി. ശബരിമലയിലെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പോലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് അമ്മിണി മടങ്ങാന്‍ തീരുമാനിച്ചത്. നേരത്തേ ശബരിമല ദര്‍ശനത്തിനു ശ്രമിച്ച മനിതി സംഘത്തിലെ 11 യുവതികളെ പ്രതിഷേധക്കാര്‍ പമ്പയില്‍ തടഞ്ഞിരുന്നു. പിന്നീട് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി ഇവരെ സന്നിധാനത്ത് എത്തിക്കാനുള്ള ശ്രമവും പാളി.
ഭക്തരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മനിതി സംഘത്തെ പോലീസ് തിരിച്ചിറക്കുകയായിരുന്നു. മലകയറി 50 മീറ്റര്‍ പിന്നിട്ട ഇവര്‍ക്കു നേരം പ്രതിഷേധക്കാര്‍ കൂട്ടത്തോടെ അടുക്കുകയായിരുന്നു. തുടര്‍ന്ന് ആത്മ രക്ഷാര്‍ത്ഥം പോലീസിന്റെ സഹായത്തോടെ ഇവര്‍ ഗാര്‍ഡ് റൂമില്‍ അഭയം പ്രാപിച്ചു. പിന്നീട് പോലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുഴള്ള ചര്‍ച്ചയ്ക്കു ശേഷം ഇവര്‍ മടങ്ങുകയായിരുന്നു.
ശബരിമല ദര്‍ശനത്തിനായി കോട്ടയത്ത് നിന്നും ഇന്ന് രാവിലെയോടെയാണ് ദളിത് ആക്ടിവിസ്റ്റ് കൂടിയായ അമ്മിണി എരുമേലിയില്‍ എത്തിയത്. ഇവിടെ നിന്നും അമ്മിണിയെ എരുമേലി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. പന്പയില്‍ വലിയ സംഘര്‍ഷമാണ് നടക്കുന്നതെന്നും ഇപ്പോള്‍ അങ്ങോട്ട് പോയാല്‍ കൂടുതല്‍ സംഘര്‍ഷമുണ്ടാക്കുമെന്നും പോലീസ് അമ്മിണിയെ ധരിപ്പിച്ചു. ഇതേ തുടര്‍ന്നാണ് യാത്രയില്‍ നിന്നും പിന്മാറുന്നതായി അമ്മിണി അറിയിച്ചത്
Post Your Comments