ഹൈദരാബാദ്: വീട്ടിനുള്ളില്‍ മൂത്രമൊഴിച്ചതിന് നാല് വയസ്സുള്ള പെണ്‍കുട്ടിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. കുട്ടിയുടെ അച്ഛനും രണ്ടാനമ്മയും പൊലീസ് കസ്റ്റഡിയില്‍. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ റായിദുര്‍ഗിലാണ് സംഭവം. കുട്ടിയുടെ കഴുത്തിലും, കയ്യിലും, കാലിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കുട്ടിയുടെ അമ്മ രണ്ട് വര്‍ഷം മുമ്ബ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഭര്‍ത്താവ് ശിവയുടെ പീഡനം കാരണമാ ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ ആരോപണം . ഇവരുടെ മരണശേഷമാണ് ആദ്യ ഭാര്യയുടെ സഹോദരി ധനലക്ഷിയെ ശിവ വിവാഹം കഴിക്കുന്നത്.
ആദ്യ ഭാര്യയില്‍ ശിവയ്ക്ക് മൂന്ന് കുട്ടികളുണ്ട്. അതില്‍ ഏറ്റവും ഇളയ കുട്ടിയെയാണ് പീഡനത്തിന് ഇരയായത്. കുട്ടി ക്ലാസ്സില്‍ മൂത്രമൊഴിക്കുന്നുവെന്ന് അധ്യാപിക ധനലക്ഷിയോട് നേരത്തെ പരാതിപ്പെട്ടിരിന്നു. ഇത് വീട്ടിലും ആവര്‍ത്തിച്ചതോടെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചുവെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാര്‍ ശിശു സംരക്ഷണ സമിതി പ്രവര്‍ത്തകരെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തായത്. ഇപരെത്തിയാണ് ഗുരുതരമായി പൊളളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
Post Your Comments