യുഎഇ: യുഎഇയിൽ സമൂഹമാധ്യമത്തിൽ ലൈവിൽ വന്ന ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഇന്ത്യൻ യുവതിയെ രക്ഷിച്ചു. 20 കാരിയായ ഇന്ത്യൻ യുവതിയെയാണ് ഷാർജ പോലീസ് രക്ഷിച്ചത്. പെൺകുട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ മോശമായി ചിത്രീകരിക്കപ്പെടുകയും പെൺകുട്ടിക്ക് പരിഹാസങ്ങൾക്ക് ഇരയാകേണ്ടിവന്നു. തുടർന്ന് താൻ ജീവനൊടുക്കാൻ പോകുകയാണെന്ന് പറഞ്ഞ് വീഡിയോ സന്ദേശം ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യുകയുമായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട ഷാർജ പോലീസ് ഉടൻ തന്നെ സന്ദേശം പ്രചരിപ്പിച്ച പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയപ്പോൾ ആത്മഹത്യക്കുള്ള ഒരുക്കത്തിലായിരുന്നു പെൺകുട്ടി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments