Latest NewsKerala

മതിൽകെട്ടാൻ വരുന്നവർ രണ്ട് സിമന്റ് കട്ടകൾ കൂടി കൊണ്ടുവന്നാല്‍ ഉപകാരമെന്ന് ടി.പി സെന്‍കുമാര്‍

തൃശൂര്‍•വനിതാ മതിലിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഡി.ജി.പി സെന്‍കുമാര്‍ രംഗത്ത്. മതിൽ കെട്ടാൻ വരുന്നവർ രണ്ട് സിമന്റ് കട്ടകൾ കൂടി കൊണ്ടു വന്നാൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീടുകള്‍ നിര്‍മ്മിക്കാന്‍ ഉപകരപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

ചെറുതുരുത്തി പള്ളത്ത് സേവാഭാരതിയുടെ പ്രളയബാധിതർക്കൾക്കുള്ള ഭൂമി സമർപ്പണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതിലുകൾ മനുഷ്യരെ ഭിന്നിപ്പിക്കാൻ മാത്രമേ ഉതകുകയുള്ളൂ. മനുഷ്യരിലെ മനസ്സിലെ മതിലുകൾ തകർത്തെറിഞ്ഞാണ് നവോത്ഥാന നായകർ നവോത്‌ഥാനം സാധ്യമാക്കിയതെന്നും സെന്‍കുമാര്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന താനും നൽകിയിരുന്നു.പിന്നെയാണ് ആലോചിച്ചത് അതിന് യോഗ്യമായ സർക്കാറല്ലല്ലോ കേരളത്തിലേതെന്ന് .സേവാ ഭാരതിയുടെ പുനരധിവാസ പ്രവർത്തനങ്ങളെ പൂർണമായും വിശ്വസിക്കാമെന്നും സെന്‍കുമാര്‍ പറഞ്ഞു.

കേരളത്തിൽ പൂജാരിമാരുടെ അടിവസ്ത്രം പരിശോധിക്കാൻ വേണ്ടി മാത്രം ഒരു മന്ത്രിയുണ്ട്. എന്നാൽ പ്രളയബാധിതരുടെ പ്രശ്നങ്ങൾ കേൾക്കാൻ ആരുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button