മസ്കറ്റ്: കേരളത്തിലേക്ക് സര്‍വീസുകള്‍ തുടങ്ങാനൊരുങ്ങി ഒമാനിലെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍. കൊച്ചി ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് തുടങ്ങുന്നകാര്യം കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം അധികൃതരുമായി ചര്‍ച്ച നടത്തിയതായി സിഇഒ ക്യാപ്റ്റന്‍ മുഹമ്മദ് അഹമ്മദ് അറിയിച്ചു.
കേരളത്തില്‍ കൊച്ചിയിലേക്ക് സര്‍വീസ് തുടങ്ങാനാണ് കമ്പനിക്ക് കൂടുതല്‍ താല്പര്യം. ഇക്കാര്യത്തില്‍ സിവില്‍ വ്യോമയാനമന്ത്രാലയവുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഇതിന് ശേഷമേ എന്നു മുതല്‍ സര്‍വീസ് തുടങ്ങാനാവുമെന്ന് തീരുമാനിക്കാന്‍ കഴിയൂ. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ഇപ്പോള്‍ വിദേശ എയര്‍ലൈനുകള്‍ക്ക് അനുമതി നല്‍കിത്തുടങ്ങിയിട്ടില്ല. ഇത് നല്‍കുന്നതോടെ ഇവിടെ നിന്ന് സര്‍വീസ് തുടങ്ങാനും സലാം എയറിന് പദ്ധതിയുണ്ടെന്ന് സിഇഒ അറിയിച്ചു
Post Your Comments