ഇന്‍ഡോര്‍: അധ്യപികയോട് അശ്ലീല വീഡിയോ സംഭാഷണം നടത്തിയ വിദ്യാര്‍ത്ഥി പൊലീസ് പിടിയിൽ. രോഹിത് സോണി എന്ന 19കാരനാണ് പൊലീസിന്റെ പിടിയിലായത്. അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മധ്യപ്രദേശ് സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥിയെ പിടികൂടിയത്.
പ്ലേ സ്റ്റോറില്‍നിന്നും ഡൌണ്‍ലോഡ് ചെയ്ത ഒരു ആപ്പ് ഉപയോഗിച്ച് അമേരിക്കയിലേത് എന്ന് തോന്നിക്കുന്ന നമ്ബര്‍ ഉപയോഗിച്ചാണ്. രോഹിത് സൊണി അധ്യപികയെ വിളിച്ചത്. ഈ നമ്ബര്‍ അധ്യാപിക ബ്ലോക്ക് ചെയ്തതോടെ മറ്റൊരു നമ്ബരില്‍ നിന്നും വിദ്യാര്‍ത്ഥി വിളിക്കാന്‍ തുടങ്ങി. ഇതോടെ അധ്യാപിക സൈബര്‍ സെല്ലില്‍ പരാതി നല്‍കി. കാലിഫോര്‍ണിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്ബനിയെ സമിപിച്ചാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. ഇതോടെയാണ് രോഹിത് സോണിയെ അറസ്റ്റ് ചെയ്തത്.
Post Your Comments