ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും അമ്മ സോണിയാ ഗാന്ധിക്കുമെതിരെ ആരോപണങ്ങളുമായി കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇരുവരും ചേര്‍ന്ന് രാജ്യത്തിന്റെ സമ്പത്ത് ദുരുപയോഗം ചെയ്യുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഹെറാള്‍ഡ് ഹൗസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പത്രം നടത്തുക ആയിരുന്നില്ലെന്നും മറുപാട്ടത്തിനു നല്‍കി വരുമാനം ഉണ്ടാക്കുകയായിരുന്നുവെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. കൂടാതെ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പൊതുമുതല്‍ കവര്‍ന്നു എന്നാണ് ഹൈക്കോടതി കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
5000 കോടിയുടെ മുതല്‍ 50 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത് തട്ടിപ്പിന്റെ പുതിയ രീതിയാണെന്നും ഇതിനെല്ലാം രാഹുല്‍ ഗാന്ധി ഉത്തരം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി മാധ്യമങ്ങളെ കാണുന്നില്ലെന്ന് പറയുന്ന രാഹുല്‍ ഗാന്ധി സ്വന്തം കുടുംബം പൊതുമുതല്‍ കവര്‍ന്നതിനെപ്പറ്റി മാധ്യമങ്ങളോട് പറയണമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
Post Your Comments