Latest NewsIndia

രാജീവ് ഗാന്ധിയുടെ ഭാരത് രത്ന പിന്‍വലിക്കണമെന്ന് ആവശ്യം

ന്യൂഡൽഹി: മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ​ഗാന്ധിയുടെ ഭാരത് രത്ന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി എംഎല്‍എ ജര്‍നയില്‍ സിംഗ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. പ്രമേയം ശബ്ദവോട്ടോടെ നിയമസഭ അംഗീകരിച്ചു. 1991ലാണ് രാജീവ് ഗാന്ധിയ്ക്ക് ഭാരത് രത്ന ലഭിച്ചത്. സിഖ് വിരുദ്ധ കലാപത്തില്‍ രാജീവ് ഗാന്ധിക്ക് നല്‍കിയ ഭാരത് രത്‌ന അടക്കമുള്ള പുരസ്‌കാരങ്ങള്‍ തിരിച്ചെടുക്കണമെന്നും അദ്ദേഹത്തിന്റെ പേരിലുള്ള സര്‍ക്കാര്‍ പദ്ധതികള്‍ പിന്‍വലിച്ച്‌ പുനര്‍നാമകരണം ചെയ്യണമെന്നും ഹരിയാന മന്ത്രി അനില്‍ വിജ് പറഞ്ഞു.

രാജ്യ തലസ്ഥാനത്ത് നടന്ന ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയില്‍ ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് നീതി ലഭിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഡൽഹി സര്‍ക്കാര്‍ എഴുതണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ഈ വിഷയത്തില്‍ ശക്തമായി ഇടപെടാന്‍ ആവശ്യപ്പെടണമെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു. 1984ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചതിനെ തുടര്‍ന്നാണ് ഡൽഹി നിയമസഭയില്‍ പ്രമേയം വന്നത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് ഡല്‍ഹി കാന്റ് മേഖലയിലെ രാജ് നഗറില്‍ അഞ്ച് സിഖുകാരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസിലാണ് സജ്ജന്‍ കുമാറിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button